news

കാളികാവ്: ചെറിയ മുദ്രപത്രങ്ങൾ കിട്ടാതെ മാസങ്ങളായി പൊതുജനം വലയുന്നു. മുദ്രപത്രങ്ങൾ അച്ചടി നിറുത്തിയെങ്കിലും പകരം സംവിധാനമായ ഇ-സ്റ്റാമ്പിംഗ് വസ്തു രജിസ്‌ട്രേഷൻ ഒഴിച്ച് ഒന്നിലും നടപ്പായില്ല. ഇതോടെ ത്രിതല പഞ്ചായത്തുകളിലെ വ്യക്തിഗത ആനൂകൂല്യങ്ങൾ, വാടകക്കരാർ, മറ്റു കരാർ ഉടമ്പടികൾ എന്നിവയ്ക്കാവശ്യമായ ചെറിയ മുദ്രപത്രങ്ങൾ എവിടെയും കിട്ടാനില്ല.

20, 50,100,200,500,1000 എന്നീ വിലകളുള്ള മുദ്രപേപ്പറുകളാണ് സാധാരണക്കാർക്ക് ഏറെ അത്യാവശ്യമുള്ളത്. ഇവ തന്നെയാണ് തീരെ കിട്ടാനില്ലാത്തത്. ഇത് കാരണം സർക്കാരിന്റെ വ്യക്തിഗത പദ്ധതികൾ കരാറുവയ്ക്കാൻ കഴിയാതെ ഒട്ടേറെ പേർ പ്രതിസന്ധിയിലായിട്ടുണ്ട്.

നേരത്തെ 10, 20, 50 രൂപയുടെ മുദ്രപത്രങ്ങൾ റീ വാല്യു ചെയ്ത് സീൽ പതിച്ച് നൽകാറുണ്ടായിരുന്നു.എന്നാലിപ്പോൾ ചെറുതും കിട്ടാനില്ല. ദിനേന ഒട്ടേറെപ്പേരാണ് വെണ്ടർമാരുടെ ഓഫീസിലെത്തി മടങ്ങുന്നത്.

മുന്നൊരുക്കമുണ്ടായില്ലെന്ന്

വസ്തു രജിസ്‌ട്രേഷൻ മുഴുവനും ഇ-സ്റ്റാമ്പിംഗ് സംവിധാനത്തിലേക്ക് മാറുന്നതിനെ ആധാരമെഴുത്തുകാർ സ്വാഗതം ചെയ്യുന്നു. എന്നാൽ രജിസ്‌ട്രേഷൻ കാര്യങ്ങൾക്ക് അല്ലാത്ത ആവശ്യങ്ങൾക്കുള്ള മുദ്ര പേപ്പറുകൾക്ക് ബദൽ മാർഗ്ഗം കൂടി സർക്കാർ നിശ്ചയിക്കണം

ഡോക്യുമെന്റ് റൈറ്റേഴ്സ് യൂണിയൻ