 
തിരൂർ: പതിനേഴാമത് ആക്റ്റ് നാടകമേളയ്ക്ക് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ തുടക്കമായി. കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ അദ്ധ്യക്ഷത വഹിച്ചു. കുറുക്കേളി മൊയ്തീൻ എം.എൽ.എ ആശംസയർപ്പിച്ചു. നാടകമേള ജനറൽ കൺവീനർ അഡ്വ.വിക്രമകുമാർ മുല്ലശ്ശേരി, അഡ്വ.എസ്. ഗിരീഷ്, കെ.കെ അബ്ദുസലാം, ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ. ബാവ, വി.കെ റഷീദ്, എസ് . ത്യാഗരാജൻ, കരീം മേച്ചേരി, എ.കേശവൻ, ഷീന രാജേന്ദ്രൻ പ്രസംഗിച്ചു. ഏഴ് ദിവസങ്ങളിലായിനാടകങ്ങൾ അരങ്ങേറും. പ്രവേശനം സൗജന്യം.