1
അടിക്കുറിപ്പ് : ബാലസംരക്ഷണ വളണ്ടിയർ പരിശീലനം മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

കൊണ്ടോട്ടി : ജില്ലാ ചൈൽഡ് പ്രൊട്ട‌ക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഒപ്പം കുട്ടികൾക്കൊപ്പം ബാലസംരക്ഷണ വൊളന്റിയർ ഗ്രൂപ്പിന്റെ പരിശീലനം സംഘടിപ്പിച്ചു തുറക്കൽ ഐ.സി.ഡി.എസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ബാലസംരക്ഷണ വൊളന്റിയർ പരിശീലനം മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശ്ശേരി ഉദ്ഘാടനം ചെയ്തു. ചൈൽഡ് പ്രൊട്ടക്ഷ‌ൻ ഓഫീസർ ഫസൽ പുള്ളാട്ട് അദ്ധ്യക്ഷത വഹിച്ചു. വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിന്റെ നേതൃത്വത്തിൽ എല്ലാവർഷവും തുടർച്ചയായി നടത്തിപ്പോരുന്ന പരിശീലനത്തിന്റെ ഭാഗമായിട്ടാണ് കൊണ്ടോട്ടി തുറക്കൽ ഐ.സി.ഡി.എസ് സമ്മേളന ഹാളിൽ ബാലസംരക്ഷണ വൊളന്റിയർ ഗ്രൂപ്പിന് പരിശീലനം സംഘടിപ്പിച്ചത്.