s
കാസർകോട് വെച്ച് നടക്കുന്ന കെ.എ.സ്.ടി.യു 46ാ മത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മലപ്പുറത്ത് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു.

മലപ്പുറം : കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) ജനുവരി 19, 20, 21 തീയതികളിൽ 'തകർക്കരുത് പൊതു വിദ്യാഭ്യാസം,തുടരരുത് നീതി നിഷേധം' എന്ന പ്രമേയവുമായി കാസർകോട് നടത്തുന്ന 46ാ-മത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. കെഎസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അസീസ്, ട്രഷറർ എ.സി. അതാവുള്ള, ഓർഗനൈസിംഗ് സെക്രട്ടറി പി.കെ.എം. ഷഹീദ്, മജീദ് കാടേങ്ങൽ, കെ.ടി. അമാനുള്ള, വി.എ. ഗഫൂർ, റഹീം കുണ്ടൂർ, പി.വി. ഹുസൈൻ, കെ ഫസലുൽ ഹഖ്, പി.പി. ജാഫർ, ടി. കെ.പി. റഹൂഫ്, ടി. അബ്ദുൽ ഗഫൂർ, നിസാം കാരശ്ശേരി,എ.കെ. ഷൗക്കത്തലി സംസാരിച്ചു.