d
വേങ്ങര സി. എച്.സി. യിലെ ഡോക്ടർമാർക്കും നെഴ്സു മാർക്കും താമസിക്കാനായി പണിത പഴയ കെട്ടിടം പൊളിച്ചു നീക്കിയ നിലയിൽ


വേങ്ങര: വേങ്ങര സമൂഹികാരോഗ്യ കേന്ദ്രത്തിലെ നാലരപ്പതിറ്റാണ്ടിലധികം പഴക്കമുള്ള ഡോക്ടർമാരുടെ ആറ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കി. വയോജനങ്ങൾക്കുള്ള പാർക്കിനും വാഹന പാർക്കിംഗിനും സൗകര്യം കണ്ടെത്താനായാണിത്. ആശുപത്രിയിൽ പ്രസവങ്ങളും കിടത്തിചികിത്സയും സജീവമായിരുന്ന സമയത്ത് ഡോക്ടർമാർക്കും സ്റ്റാഫ് നഴ്സുമാർക്കും താമസിക്കാനായി നിർമ്മിച്ചവയായിരുന്നു കെട്ടിടങ്ങൾ. ആശുപത്രിക്ക് മൂന്നുനിലകളിലായി ഡയാലിസിസ് സംവിധാനമടക്കം ആധുനിക സംവിധാനത്തോടെ
കെട്ടിടം നിർമ്മിച്ചെങ്കിലും പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോവാനോ സർക്കാർ അനുമതി നൽകാത്തതിനാൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങാനോ കഴിഞ്ഞിരുന്നില്ല. കെട്ടിടത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സി.എച്ച്.സിയെ വയോജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്ന ജെറിയാട്രിക്സ് ബ്ലോക്ക് തുടങ്ങാനുള്ള നീക്കത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്.