f

എടപ്പാൾ: പൊന്നാനി പാലക്കാട് സംസ്ഥാനപാതയായ വട്ടംകുളം റോഡിലെ കുഴികളിൽ വീണ് അപകടങ്ങൾ പതിവായ സാഹചര്യത്തിൽ പ്രത്യക്ഷ സമരവുമായി കോൺഗ്രസ് രംഗത്ത്. ഇതിന്റെ ഭാഗമായി വാഴ നട്ടുള്ള സമരത്തിന് വട്ടുകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകി. രണ്ട് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ പി.ഡബ്ല്യൂ. ഡി ഓഫീസ് ഉപരോധിയ്ക്കുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എൻ.വി അഷറഫ് അറിയിച്ചു. ഭാസ്‌കരൻ വട്ടംകുളം , ഷാജഹാൻ, മനോജ് വട്ടംകുളം ,ഹസ്സൻ മുണ്ടേങ്കാട്ടിൽ, മഹേഷ് വട്ടംകുളം , ബഷീർ അണ്ണക്കമ്പാട്, അതുൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.