മലപ്പുറം : വരുന്ന തിരഞ്ഞെടുപ്പിൽ വ്യാപാരി സംഘടനകൾ മത്സരിച്ചാൽ അവരെ പൂർണ്ണമായി പിന്തുണയ്ക്കുവാൻ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. കെട്ടിട ഉടമകളുടെ ജി.എസ്.ടി വിഹിതം വ്യാപാരികളിൽ നിന്നും ഈടാക്കുന്ന രീതി അവസാനിപ്പിക്കാൻ നിയമ ഭേദഗതി കൊണ്ടുവരണമെന്നും കെട്ടിട ഉടമകളുടെ ജി.എസ്.ടി 4 ശതമാനമായി കുറയ്ക്കണമെന്നും കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.