
കൊണ്ടോട്ടി: കൊണ്ടോട്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിലെ ഷെഡ്ഡിന്റെ മേൽക്കൂര നിർമ്മാണത്തിനിടെ കട്ടർ ദേഹത്ത് വീണ് ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സദ്ദാം ഹുസൈൻ (33) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കട്ടർ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ സദ്ദാം ഹുസൈന്റെ ശരീരത്തിലേക്ക് മുകളിൽ നിന്ന് കട്ടർ വീഴുകയായിരുന്നു. ചെറിയ ഉയരത്തിൽ നിന്നാണു വീണതെങ്കിലും കട്ടറിന്റെ ബ്ലേഡ് തട്ടി ഗുരുതര പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.