d

മലപ്പുറം : എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ കിഡ്സ് ഫെസ്റ്റ് 'ട്വിംഗിൾ വൈബ്' എം.എസ്.പി കമാൻഡന്റ് എ.എസ്.രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ലെയ്സൺ ഓഫീസർ എം.ബിജേഷ്, എം. രമ, പി.ടി.എ ഭാരവാഹികളായ കെ.പി.സന്തോഷ്, കെ.എം.റിജേഷ്, സി.എച്ച്.മുഹമ്മദ് ജൈസൽ, വി.വി.ഷുഹൈമ എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക ടി.ജി.അനിത സ്വാഗതവും ഐഷ ലിന നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.