child

വണ്ടൂർ: വണ്ടൂർ ഗുരുകുലം വിദ്യാനികേതൻ സ്‌കൂളിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. റിട്ട.എ.ഇ.ഒ അപ്പുണ്ണി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ശിശുദിനത്തോടനുബന്ധിച്ചാണ് ഒരു ദിവസം നീണ്ട കലാപരിപാടികൾ ഒരുക്കിയത്. ശിശുഗീതം, ഭരതനാട്യം, ഗ്രൂപ്പ് ഡാൻസ്, സിറ്റോറി ടെല്ലിംഗ് തുടങ്ങിയ കലാപ്രകടനങ്ങളാണ് അരങ്ങേറിയത്. ഉദ്ഘാടന ചടങ്ങുകൾക്ക് പി.ടി.എ വൈസ് പ്രസിഡന്റ് റസിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ പി.അജിത്ത്, സെക്രട്ടറി എം.ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി എച്ച്.എം.സ്മിത എന്നിവർ സംബന്ധിച്ചു.