
തിരൂരങ്ങാടി: പഴയ തലമുറയുടെ പ്രധാന വിഭവങ്ങളിലൊന്നായ ഈന്തിൻപിടി മുതൽ ചെമ്പരത്തിക്കായ വരെ ഒരുക്കി ഭക്ഷ്യ വിഭവങ്ങളിൽ പുത്തൻ അറിവുകളുമായി വിദ്യാർഥികളുടെ ഫുഡ് ഫെസ്റ്റ്. ചെറുമുക്ക് പി.എം.എസ്.എ.എം.എം.യു.പി സ്‌കൂളിലാണ് വിവിധ തലമുറകളുടെ ഭക്ഷ്യ വിഭവങ്ങൾ കുരുന്നുകൾക്ക് പരിചയപ്പെടുത്തുന്ന ഫെസ്റ്റ് സംഘടിപ്പിച്ചത്. താള്, ചേമ്പ്, ഇലക്കറികൾ, പച്ചകറികൾ, ജീരകക്കഞ്ഞി, തരിക്കഞ്ഞി,ശർക്കര മത്തൻ,ശർക്കര കപ്പ,കുവ,രാഖി തുടങ്ങി പഴമയേയും പുതുമയേയും പരിചയപ്പെടുത്തുന്ന നൂറ്റി അൻപതോളം വിഭവങ്ങളാണ് ഒരുക്കിയത്. അദ്ധ്യാപകരായ സോമൻ,സുരേഷ്,സുജിത്ത്,മുജീബ്,രജിഷ,
അസ്ല,ഷമീർ,ഷാഹിദ എന്നിവർ സംബന്ധിച്ചു.