d
d

മലപ്പുറം: ശിശുദിനത്തോടനുബന്ധിച്ച് മഅ്ദിൻ ഏബിൾ വേൾഡും മേൽമുറി ജി.എം.യുപി സ്‌കൂളും ചേർന്ന് സംഘടിപ്പിച്ച സോൾ സിങ്ക് ബഡി മീറ്റ് സമഗ്രതയും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്ന വിശേഷദിനമായി മാറി. വിദ്യാർത്ഥികളിൽ പരസ്പര സ്‌നേഹവും മാനവികതയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ വേദനയും വൈകല്യവും മറന്നു സ്‌നേഹത്തിന്റെ അമ്പരപ്പുള്ള ബന്ധങ്ങൾ സൃഷ്ടിച്ചു.

മേൽമുറി ജി.എം.യു.പി.എസ് സ്‌കൂൾ ഹെഡ്മാസ്റ്റർ മജീദ് അധ്യക്ഷനായ ചടങ്ങ് മഅ്ദിൻ ഏബിൾ വേൾഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അനീർ മോങ്ങം ഉദ്ഘാടനം ചെയ്തു.