l

എടവണ്ണപ്പാറ : സംസ്ഥാന സ്കൂള്‍ കായികമേളയിൽ മീറ്റ് റെക്കാഡുകള്‍ ഭേദിച്ച് ശ്രദ്ധേയ മുന്നേറ്റം നടത്തിയ ചീക്കോട് കെ.കെ.എം.എച്ച്.എസിന്‍റെ താരങ്ങള്‍ മുഹമ്മദ്‌ അമീനും മുഹമ്മദ്‌ ജസീലിനും സ്കൂളിലെ അദ്ധ്യാപകരും മാനേജ്‌മെന്റും പി.ടി.എയും വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് നൽകിയ സ്വീകരണം ശ്രദ്ധേയമായി. സംഗീതത്തിന്റെയും താള വാദ്യങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ അമീനും ജസീലും കായികാദ്ധ്യാപകന്‍ മുനീര്‍, കോച്ച് ആമിര്‍ സുഹൈല്‍, നിസാര്‍ എന്നിവരോടൊപ്പം വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങള്‍ നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ, സാംസ്കാരിക, വ്യാപാര മേഖലയിലെ പ്രമുഖരുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണ ഘോഷയാത്ര.