
കൊണ്ടോട്ടി : ചാലിയാറിൽ മണലെടുപ്പ് വീണ്ടും തകൃതി. ജില്ലയിലെ അരീക്കോട്, കീഴുപറമ്പ്, ചീക്കോട്, വാഴക്കാട്,വാഴയൂർ പഞ്ചായത്തുകളിലെ കടവുകളിൽ നിന്നുമാണ് രാവും പകലുമില്ലാതെ വ്യാപകമായി മണലൂറ്റുന്നത്.
ചാലിയാറിൽ നിന്ന് മണലെടുക്കാൻ ചീക്കോട് പഞ്ചായത്ത് പരിധിയിലെ വെട്ടുപാറയിൽ ചാലിയാറിലേക്ക് മണ്ണിട്ട് റോഡ് വരെ നിർമ്മിച്ചിട്ടുണ്ട്.
അനധികൃത മണലൂറ്റ് തടയാൻ വേണ്ടി സ്ഥാപിച്ച ചങ്ങലകളും തൂണുകളും നശിപ്പിച്ചാണ് റോഡുകളും മറ്റും നിർമ്മിക്കുന്നത്. ഇതിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. ചാലിയാറിലെ മണലൂറ്റും തടയാനായി പ്രവർത്തിക്കുന്ന ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ചാലിയാർ രക്ഷകൻ എന്നബോട്ടിന്റെ പ്രവർത്തനം നിലച്ചതും മണലൂറ്റുകാർക്ക് അനുഗ്രഹമാവുന്നു.
മലപ്പുറം. കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ മണൽ ഓർഡർ എടുക്കാൻ ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് പോലും പൊലീസ് വാഹനങ്ങൾ നിരീക്ഷിക്കാൻ ആളുകൾ എസ്കോർട്ട് നിൽക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
രേഖകളില്ല
അനധികൃത മണലെടുപ്പ് തടയാൻ പൊലീസ്, റവന്യൂ, ജിയോളജി വകുപ്പുകളെ ഏകോപിപ്പിച്ച് സ്ക്വാഡ് രൂപീകരിക്കണം. നിയമപരമായ മണലെടുപ്പിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം
പഴയകാല മണൽ തൊഴിലാളികൾ