vvvv

മലപ്പുറം: സർക്കാരിന്റെ തെളിമ പദ്ധതിയുമായി സഹകരിക്കില്ലെന്ന് ആൾ കേരളാ റീട്ടെയിൽ റേഷൻ അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. 2018ൽ നടപ്പിലാക്കിയ റേഷൻ വ്യാപാരികളുടെ കമ്മിഷൻ പാക്കേജ് കാലാനുസൃമായി പരിഷ്‌ക്കരിക്കാത്തതിലും കൊവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കമ്മിഷൻ മുഴുവൻ വിതരണം ചെയ്യാത്ത സർക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ചാണ് നിസ്സകരണം. ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ഉണ്ണി തിരൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.മണി, സി.വി.മുഹമ്മദ് നിലമ്പൂർ, ഗോപാലകൃഷ്ണൻ നിലമ്പൂർ, ജയൻ തിരൂരങ്ങാടി സംസാരിച്ചു.