d

മലപ്പുറം: ആർട് ഓഫ് ലിവിംഗ് വേദിക് ധർമ്മ സംസ്ഥാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ വൃശ്ചിക മാസ രുദ്ര പൂജ ഇന്ന് ആരംഭിക്കും. രാവിലെ ഏഴിന് മലപ്പുറം തൃപുരാന്തക ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പൂജയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ജില്ലയിലെ മറ്റ് 30ഓളം കേന്ദ്രങ്ങളിലും പൂജ നടക്കുമെന്ന് കോ-ഓർഡിനേറ്റർ വി.എം.ബീന അറിയിച്ചു. പണ്ഢിറ്റ് ഭരത്, പണ്ഢിറ്റ് രാജ് എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന പൂജകൾക്ക് സാധ്വി ചിന്മയിജി നേതൃത്വം നൽകും. ഡിസംബർ 5ന് പൂജകൾ അവസാനിക്കും.