മലപ്പുറം: ഡിസംബർ അഞ്ചിന് കീഴാറ്റൂരിൽ നടക്കുന്ന ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ മണ്ണ്, ജലം, പൊതുവിജ്ഞാനം എന്നിവയിൽ അവബോധം വളർത്തുന്നതിനായി ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് പെരിന്തൽമണ്ണ ബ്ലോക്കിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മത്സരത്തിൽ ആനമങ്ങാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കെ. റിഷാൽ ഒന്നും പി. അഭിഷ്ണ രണ്ടും പെരിന്തൽമണ്ണ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ടി. ഫാത്തിമ ഹന മൂന്നും സ്ഥാനം നേടി.
ജില്ലാ മണ്ണ് പര്യവേക്ഷണസംരക്ഷണ വകുപ്പ് പെരിന്തൽമണ്ണ ബ്ലോക്കിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തിൽ നിന്ന്.