collector
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിലെ വായനശാലകളിൽ സ്ഥാപിക്കാൻ തയാറാക്കിയ ബാനർ ജില്ലാ കലക്ടർ വി.ആർ.വിനോദ് പ്രകാശനം ചെയ്യുന്നു

മലപ്പുറം: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളത്തിനായി ഗ്രന്ഥശാലകൾ നേതൃത്വം നൽകുന്ന ജനകീയ കാമ്പെയിന്റെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിലെ മുഴുവൻ വായനശാലകളിലും സ്ഥാപിക്കാൻ തയാറാക്കിയ ബാനർ ജില്ലാ കളക്ടർ വി.ആർ.വിനോദ് പ്രകാശനം ചെയ്തു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.കെ.കെ.ബാലചന്ദ്രൻ ബാനർ ഏറ്റുവാങ്ങി. താലൂക്ക് പ്രസിഡന്റ് സി.ശശികുമാർ, സെക്രട്ടറി വേണു പാലൂർ, ശുചിത്വമിഷൻ ജില്ലാ അസി.കോ-ഓർഡിനേറ്റർ ടി.എസ്.അഖിലേഷ് പങ്കെടുത്തു.
ഒരു മാസം നീണ്ടുനിൽക്കുന്നതാണ് കാമ്പെയിൻ