 
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും ദേശീയ കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളെ കായികമന്ത്രി വി. അബ്ദുറഹ്മാൻ അനുമോദിച്ചു. സ്‌കൂളിലെ കായിക അക്കാദമിയിൽ നിന്നും
ദേശീയ കായിക മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.പി. അക്ഷയ (ക്രിക്കറ്റ്), എൻ.കെ. ഷഹിൻഷാദ് (റോളർ സ്‌കേറ്റിങ്), ഫാത്തിമ ജെബിൻ ( വെയിറ്റ് ലിഫ്‌റ്റിംഗ് 87 കിലോ വിഭാഗം) എന്നിവരെയാണ് അനുമോദിച്ചത്. പി.ടി.എ വൈസ് പ്രസിഡന്റ് കെ. സുധീഷ് കുമാർ, കായികാദ്ധ്യാപകൻ വി.അനീഷ്, എൻ.കെ. സലിം എന്നിവർ പങ്കെടുത്തു.