s
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

വളാഞ്ചേരി: ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ എൻ.എസ്.എസ് യൂണിറ്റിന്റെയും പെരിന്തൽമണ്ണ ഗവൺമെന്റ് ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിൽ പേരശ്ശന്നൂർ ജി.എച്ച്.എസ്.എസിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മുഹ്സിനത്ത്, പി.ടി.എ പ്രസിഡന്റ് വി.ടി. അബ്ദുറസാഖ് , വൈസ് പ്രസിഡന്റ് ഒ.കെ.സേതുമാധവൻ , എസ്.എം.സി ചെയർമാൻ മുഹമ്മദ് മുസ്തഫ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഷാഫി, ഒ.എസ്.എ പ്രസിഡന്റ് നിസാർ, പ്രിൻസിപ്പൽ ബി. ബിധു , അദ്ധ്യാപകരായ ദേവിക, ലിജി,സലീന, സതീഷ്,ഉല്ലാസ് തുടങ്ങിയവർ സംബന്ധിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ സ്വാഗതവും വൊളന്റിയർ ലീഡർ ഹാഷിം നന്ദിയും പറഞ്ഞു.