news

കുറ്റിപ്പുറം: ജനറൽ കമ്പാർട്ട്‌മെന്റുകളുടെ കുറവും യാത്രക്കാരുടെ ബാഹുല്യവും ട്രെയിൻ യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ. ജനറൽ കമ്പാർട്‌മെന്റുകൾ കുറവായതിനാൽ തിക്കിത്തിരക്കിയും വാതിലിൽ നിന്നുമാണ് പലരും യാത്രചെയ്യുന്നത്. വൈകിട്ട് അഞ്ചിന് ശേഷം കുറ്റിപ്പുറം ഭാഗത്ത് നിന്നും തൃശൂർ,​ എറണാകുളം,​ തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള ജനറൽ കമ്പാർട്ട്‌മെന്റിലെ യാത്ര വലിയ ദുരിതമാണ്. ജനറൽ കമ്പാർട്ട്‌മെന്റ് കുറവായത് യാത്രക്കാർക്ക് വലിയ ദുരിതം ഉണ്ടാക്കുന്നുണ്ട് . അഞ്ചു മണിക്ക് ശേഷമുള്ള തിരുവനന്തപുരം എക്സ്പ്രസ്സിലും. മലബാറിലും. മാവേലിയിലും ഏതാനും കോച്ചുകൾ മാത്രമാണ് ജനറൽ വിഭാഗത്തിലുള്ളത്. രാത്രി സമയത്ത് കുറ്റിപ്പുറം ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേയ്ക്കുള്ള യാത്രക്കാരും ഇതേ അവസ്ഥയാണ് നേരിടുന്നത് വൈകിട്ട് അഞ്ചിന് കണ്ണൂർ എക്സ്പ്രസ് കഴിഞ്ഞാൽ രാത്രി 8:20നുള്ള എക്സിക്യൂട്ടീവ് മാത്രമാണ് കുറ്റിപ്പുറത്ത് നിന്നുള്ളത്. നിറഞ്ഞ യാത്രക്കാരുമായി ആലപ്പുഴയിൽ നിന്നും വരുന്ന ഈ ട്രെയിനിൽ ജനറൽ കോച്ചിലും റിസർവേഷൻ കോച്ചിലും കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയിലാണ്. ജനറൽ കമ്പാർട്ട്‌മെന്റിൽ കാലുകുത്താനിടമില്ലാത്തതിനാൽ പലരും റിസർവേഷൻ കോച്ചിൽകയറാൻ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ കയറിയ ഒരു സ്ത്രീയെ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ ടി. ടി. ആർ തള്ളിയിടാൻ ശ്രമിച്ചതായും ആരോപണമുയർന്നിരുന്നു.