തിരൂർ: ദാറുൽഹുദാ വനിതാ ക്യാമ്പസ് അലുംനി അസോസിയേഷൻ 'സഹ്റ' സംഘടിപ്പിക്കുന്ന ശലഭം ദ്വിദിന സഹവാസ ക്യാമ്പ് രജിസ്‌ട്രേഷൻ ആരംഭിച്ചു. 8, 9, 10, +1, +2 വിദ്യാർത്ഥിനികൾക്കായി ഡിസംബർ 25, 26 ദിവസങ്ങളിൽ തിരൂർ പടിഞ്ഞാറേക്കര അഴിമുഖം സീസോൺ റിസോർട്ടിൽ വച്ചാണ് ക്യാമ്പ് ഒരുക്കുന്നത്. പേഴ്സണൽ ഗ്രൂമിങ്, ഗോൾ സെറ്റിംഗ്, അഡോളസൻസ് കോച്ചിംഗ്, സ്പിരിച്ച്വൽ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ നടക്കും. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ- 7594839896, 90745 73502 .