കോട്ടക്കൽ: കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗം സ്‌കൗട്ട് റേഞ്ചേഴ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സി.പി.ആർ ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു.സ്‌കൂൾ മാനേജർ കറുത്തേടത്ത്
ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു. പ്രൻസിപ്പൽ അലി കടവണ്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രോമാ കെയറുമായി സഹകരിച്ചാണ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സി.പി.ആർ പരിശീലനം നടത്തുന്നത്. പരിശീലനത്തിന്റെ ആദ്യഘട്ടം ഹയർ സെക്കൻഡറി വിഭാഗം സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ക്ലാസ് ലീഡർമാർ എന്നിവർ പരിശീലനം പൂർത്തിയാക്കി.വിദ്യായത്തിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകുകയാണ് ലക്ഷ്യം. സി.പി.ആർ പരിശീലനത്തിന് സ്‌കൗട്ട് മാസ്റ്റർ അബ്ദുൾ ലത്തീഫ്, ജില്ലാ ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് പരിശീലകൻ ഷമീർ അലി വൈലത്തൂർ നേതൃത്വം നൽകി.