 
വണ്ടൂർ : ജില്ലാ സാമൂഹ്യനീതി ഓഫീസും ട്രോമാ കെയറും സംയുക്തമായി നടത്തുന്ന റിഥം പരിപാടികൾ വണ്ടൂരിലും സംഘടിപ്പിച്ചു. ക്ഷേമ സ്ഥാപനങ്ങൾ വൃത്തിയാക്കുകയും സ്ഥാപനങ്ങളിലെ താമസക്കാരുമായി ആശയ വിനിമയം നടത്തുകയും ചെയ്യുന്നതാണ് പദ്ധതി. വണ്ടൂർ ട്രോമാകെയർ അംഗങ്ങളുടെ നേതൃത്വത്തിൽ ഗാന്ധി ഭവനിലാണ് ശുചീകരണ പ്രവൃത്തികൾ നടത്തിയത്. ഗാന്ധി ഭവൻ സ്‌നേഹാരാമത്തിലെ താമസക്കാരുടെ കിടപ്പുമുറികളും ശൗചാലയങ്ങളും വൃത്തിയാക്കുകയും പരിസരം കാടുവെട്ടി ശുചീകരിക്കുകയും ചെയ്തു. ജില്ലാ ജോയന്റ് സെക്രട്ടറി കെ. അഷറഫ് , താലൂക് സെക്രട്ടറി എം. വേലായുധൻ , യൂണിറ്റ് ലീഡർ കെ.ടി. ഫിറോസ് ബാബു , യൂണിറ്റ് ഡെപ്യൂട്ടി ലീഡർ കെ.നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.