d
d

മലപ്പുറം: ഒരു വിഭാഗം റേഷൻ വ്യാപാരികൾ ഇന്ന് നടത്തുന്ന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അടൂർ പ്രകാശ് എം പി, വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ്സ എന്നിവർ സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു. സൂചനാ പണിമുടക്കല്ല, അനിശ്ചിത കാലപണിമുടക്കാണ് പരിഹാരമെന്നാണ് സംഘടനയുടെ അഭിപ്രായം. ഈ മാസം വകുപ്പ് മന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം റേഷൻ അനിശ്ചിതകാല സമരത്തിന് സംഘടന നേതൃത്വം നൽകുമെന്നും അവർ പറഞ്ഞു.