d
കേരള പ്രവാസി സംഘം പെരിന്തൽമണ്ണ ഏരിയ കമ്മറ്റി ചെമ്മണിയോട് വായനശാലയിൽ വെച്ചു സംഘടിപ്പിച്ച 'കേരള വികസനവും പ്രവാസവും' പ്രവാസി സെമിനാറിൽ നിന്ന്‌

പെരിന്തൽമണ്ണ: കേരള പ്രവാസി സംഘം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ചെമ്മാണിയോട് വായനശാലയിൽ സംഘടിപ്പിച്ച പ്രവാസി സെമിനാർ പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി. ലില്ലീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ റൗഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഇ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കമലം, പി. രാമചന്ദ്രൻ, കെ.എസ്. സേതുനാഥ്, കെ.കെ.സിദ്ദിഖ്, പി. തുളസിദാസ്,
കെ.ടി. ഹമീദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഇ. ഷിജിൽ എന്നിവർ സംസാരിച്ചു.