 
വണ്ടൂർ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിരാലംബരായ കെട്ടിട ഉടമകളെ സഹായിക്കുന്നതിന് വേണ്ടി കേരള ബിൽഡിംഗ് ഓണേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ വയനാട് കൈത്താങ് പദ്ധതിയലേക്ക് അസോസയേഷൻ വാണിയമ്പലം, വണ്ടൂർ യൂണിറ്റ് കമ്മിറ്റികൾ സമാഹരിച്ച തുക കൈമാറി. വാണിയമ്പലത്ത് ഒരുക്കിയ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് വി.എം. അഷ്റഫ് ജില്ലാ സെക്രട്ടറി പി.പി. അലവിക്കുട്ടി, താലൂക്ക് സെക്രട്ടറി വി.ടി. മുഹമ്മദ് റാഫി എന്നിവർക്ക് തുക കൈമാറി. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ജമാൽ മാനുറായിൽ, പെരുമുണ്ട ലിയാഖത്തലി, ഒ.കെ. മൊയ്തീൻ, എ.അബ്ദുല്ലക്കോയ തങ്ങൾ, പട്ടാണി ഇബ്രാഹീം എന്നിവർ സംബന്ധിച്ചു.