 
തിരൂരങ്ങാടി : ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി മുട്ടിച്ചിറ, ആലിൻചുവട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ, ഹോട്ടൽ, കൂൾ ബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ആറു മാസത്തിനുള്ളിൽ ജല പരിശോധന നടത്താത്തതും ഹെൽത്ത് കാർഡും ലൈസൻസും ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നിയമ ലംഘനങ്ങൾ പരിഹരിച്ച് മറുപടി നൽകാൻ ഏഴ് ദിവസത്തെ സമയം അനുവദിച്ചു. പരിഹരിച്ചില്ലെങ്കിൽ നിയമ നടപടിയെടുക്കുമെന്ന് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു. എച്ച്.ഐ മാരായ കെ.രാജേഷ്, ദീപ്തി, ജെ.എച്ച്.ഐമാരായ എഫ്. ജോയ്, എം.അശ്വതി, കെ.എം. ജൈസൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.