s
മെഗാ പ്രദർശനവും, ഫുഡ് ഫെസ്റ്റും എനിഗ്മ 2024 നടത്തി

എടപ്പാൾ: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര കോൺക്ലേവിന്റെ ഭാഗമായി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മെഗാ പ്രദർശനവും, ഫുഡ് ഫെസ്റ്റും നടത്തി.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്. ജിഷ തങ്കച്ചി അദ്ധ്യക്ഷത വഹിച്ചു. ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ പി. അബ്ദുസമദ്, പി.ടി.എ പ്രസിഡന്റ് എം.കെ. മൊയ്തുണ്ണി, വൈസ് പ്രസിഡന്റ് പി.മൊയ്തീൻകുട്ടി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.