malappuram
തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കലക്ടർ വി.ആർ വിനോദ് സംസാരിക്കുന്നു

മലപ്പുറം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷനിലേക്കും മഞ്ചേരി നഗരസഭയിലെ 49-ാം വാർഡ് കരുവമ്പ്രം, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡ് മരത്താണി, ആലങ്കോട് ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡ് പെരുമുക്ക് എന്നിവിടങ്ങളിലേക്കുമാണ് ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 22നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 23ന് സൂക്ഷ്മ പരിശോധന നടക്കും. 25 വരെ പത്രിക പിൻവലിക്കാം. ഡിസംബർ 11നാണ് വോട്ടെണ്ണൽ.