 
കോട്ടക്കൽ: കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിലെ സംസ്ഥാന, ജില്ലാ, സബ് ജില്ല കായിക പ്രതിഭകളെ അനുമോദിച്ചു. അനുമോദന ചടങ്ങ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് യു. തിലകൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ കെ.പി. രമേശ് കുമാർ മുഖ്യാതിഥിയായി.വെയ്റ്റ് ലിഫ്റ്റിംഗ് കോച്ച് നിഷാഖ് അഹമ്മദിനെ അനുമോദിച്ചു. ചടങ്ങിൽ സ്‌കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി, പി.ടി.എ വൈസ് പ്രസിഡന്റ് കെ. സുധീഷ് കുമാർ,പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാനാദ്ധ്യാപിക കെ.കെ. സൈബുന്നീസ, എൻ. വിനീത, സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്മാൻ ,സലിം ഫൈസൽ, കായികാദ്ധ്യാപകരായ വി. അനീഷ് , കെ. നിഖിൽ, പി. ഷമീർ എന്നിവർ സംസാരിച്ചു.