d
പിഴ ഈടാക്കി

മഞ്ചേരി: സി.എച്ച് ബൈപാസ് റോഡിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ റോഡിലേക്ക് സാധനങ്ങൾ ഇറക്കിവച്ച സ്ഥാപനത്തിന് പിഴ ഈടാക്കി. പഴയ റഫ്രിജറേറ്ററുകളും എയർകണ്ടീഷനുകളും നീക്കം ചെയ്യുന്നതിനായി ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റിയിരുന്നില്ല. ഇതോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നീക്കം ചെയ്യുകയും സ്ഥാപനം ഉടമയിൽ നിന്നും 2000 രൂപ പിഴ ഈടാക്കുകയും ചെയ്തത്.
ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ദീപേഷ് തലക്കാട്ട്, പി.വി. സതീഷ്, റിൽജു മോഹൻ, സി. നസറുദ്ദീൻ, നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.