d
d

വളാഞ്ചേരി : വടക്കുംപുറം സി.കെ. പാറ നൈതലപ്പുറം ധർമ്മശാസ്താ ക്ഷേത്രത്തിലെ അഖണ്ഡനാമജപ യജ്ഞം നവംബർ 23ന് നടക്കും. ഉദയം മുതൽ അസ്തമനം വരെ അഖണ്ഡനാമജപം നടക്കും. മേപ്പാട്ടില്ലത്ത് ശാസ്ത്രശർമ്മന്റെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളടക്കമുള്ളവ നടക്കും. ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും കമ്മിറ്റി നൽകും. 22ന് രാവിലെ ഏഴ് മുതൽ കലവറ നിറക്കൽ ചടങ്ങു നടക്കും. അഖണ്ഡനാമജപത്തിന് ഗുരുസ്വാമി പുന്നപ്പുറത്തു മോഹനൻ നേതൃത്വം നൽകും .