wahaf

അ​ത് ​വ​ഖ​ഫ് ​ഭൂ​മി​ ​ത​ന്നെ,
വ്യാ​ഖ്യാ​ന​ങ്ങ​ൾ​ ​തെ​റ്റ്

മു​ക്കം​ ​ഉ​മ​ർ​ ​ഫൈ​സി
സ​മ​സ്ത​ ​മു​ശാ​വ​റ​ ​അം​ഗം

കൊ​ച്ചി​ ​മു​ന​മ്പ​ത്തേ​ത് ​വ​ഖ​ഫ് ​ഭൂ​മി​ ​ത​ന്നെ​ ​എ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​ആ​ധാ​ര​ത്തി​ൽ​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​യു​ണ്ട്.​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ ​നി​സാ​ർ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ടും​ ​തു​ട​ർ​ന്നു​ള്ള​ ​കോ​ട​തി​ ​വി​ധി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​ഇ​ത് ​തെ​ളി​യി​ക്കാ​ൻ​ ​മു​ന്നി​ലു​ണ്ട്.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​സ​ർ​ക്കാ​രും​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷ​മാ​വ​ണം​ ​വ​ഖ​ഫ് ​ഭൂ​മി​ ​വി​ഷ​യ​ത്തി​ൽ​ ​അ​ന്തി​മ​ ​തീ​ർ​പ്പ് ​ക​ൽ​പ്പി​ക്കേ​ണ്ട​ത്.​ ​ആ​ധാ​രം​ ​വാ​യി​ച്ച​പ്പോ​ൾ​ ​ഞാ​ൻ​ ​മ​ന​സി​ലാ​ക്കി​യ​ത് ​അ​ത് ​വ​ഖ​ഫ് ​ആ​ണെ​ന്നാ​ണ്.​ ​വ​ഖ​ഫ് ​സ്വ​ത്ത് ​വി​ൽ​ക്കാ​നോ​ ​കൊ​ടു​ക്കാ​നോ​ ​ദാ​നം​ ​ചെ​യ്യാ​നോ​ ​പാ​ടി​ല്ലെ​ന്നാ​ണ് ​ഇ​സ്ളാ​മി​ക​ ​നി​യ​മം.

വ​ഖ​ഫ് ​സ്വ​ത്ത് ​ല​ഭി​ച്ച​ ​ഫാ​റൂ​ഖ് ​കോ​ളേ​ജ് ​മാ​നേ​ജ്‌​മെ​ന്റ് ​ക​മ്മി​റ്റി​ ​ത​ന്നെ​യാ​ണ് ​കു​റേ​ ​ഭാ​ഗ​ങ്ങ​ൾ​ ​വി​ല്പ​ന​ ​ന​ട​ത്തി​യ​തെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്നു​ണ്ട്.​ ​വ​ഖ​ഫ് ​എ​ങ്കി​ൽ​ ​അ​ത് ​വ​ഖ​ഫാ​യി​ ​ത​ന്നെ​ ​നി​ല​നി​ർ​ത്ത​ണം​ ​എ​ന്നി​രി​ക്കെ​യാ​ണ് ​ഈ​ ​ന​ട​പ​ടി.
മു​ന​മ്പ​ത്തെ​ ​പ​ണം​ ​കൊ​ടു​ത്ത് ​ഭൂ​മി​ ​വാ​ങ്ങി​യ​വ​രാ​ണ് ​പ​ല​രും.​ ​ഫാ​റൂ​ഖ് ​കോ​ളേ​ജ് ​മാ​നേ​ജ്‌​മെ​ന്റ് ​ക​മ്മി​റ്റി​ക്ക് ​പ​ണം​ ​ന​ൽ​കി​യാ​ണ് ​ഭൂ​മി​ ​വാ​ങ്ങി​യ​തെ​ങ്കി​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ക​മ്മി​റ്റി​യെ​ക്കൊ​ണ്ടു​ ​ത​ന്നെ​ ​അ​തി​ന് ​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണം.​ ​അ​വി​ടെ​ ​ഭൂ​മി​ ​വാ​ങ്ങി​യ​വ​രും​ ​കു​ടി​യേ​റ്റ​ക്കാ​രും​ ​നി​ര​പ​രാ​ധി​ക​ളും​ ​വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​രു​മാ​ണ്.​ ​അ​വ​രു​ടെ​ ​പ്ര​ശ്നം​ ​ആ​ ​നി​ല​യ്ക്കു​ ​ത​ന്നെ​ ​പ​രി​ഹ​രി​ക്ക​ണം.​ ​വ​ഞ്ചി​ച്ച​വ​രെ​ക്കൊ​ണ്ടു​ത​ന്നെ​ ​ന​ഷ്ടം​ ​നി​ക​ത്ത​ണം.​ ​എ​ന്നി​ട്ട്,​​​ ​ഭൂ​മി​ ​വ​ഖ​ഫാ​യി​ ​ത​ന്നെ​ ​നി​ല​നി​ർ​ത്തു​ന്ന​താ​ണ് ​നീ​തി.​ ​ഇ​സ്ളാ​മി​ക​ ​നി​യ​മ​മാ​ണ് ​ഞാ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.​ ​ആ​ര് ​അ​ക്കാ​ര്യം​ ​ച​ർ​ച്ച​ ​ചെ​യ്താ​ലും​ ​അ​തി​ൽ​ ​മ​റ്റൊ​ന്നി​നും​ ​വ​ക​യി​ല്ല.

വ​ഖ​ഫ് ​ഭൂ​മി​ ​തി​രി​ച്ചു​പി​ടി​ക്കാ​ൻ​ ​കു​ടും​ബ​ത്തി​ന് ​അ​വ​കാ​ശ​മു​ണ്ടെ​ന്ന് ​ആ​ധാ​ര​ത്തി​ൽ​ ​പ​റ​യു​ന്ന​തി​ന്റെ​ ​ഉ​ദ്ദേ​ശ്യം​ ​തെ​റ്റാ​യി​ ​വ്യാ​ഖ്യാ​നി​ക്കു​ന്നു​ണ്ട്.​ ​പ​ല​ ​വ​ഖ​ഫ് ​സ്വ​ത്തു​ക്ക​ളും​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​ഒ​രു​ ​സ​മി​തി​യെ​യോ​ ​അ​ല്ലെ​ങ്കി​ൽ​ ​ഏ​താ​നും​ ​ആ​ളു​ക​ളേ​യോ​ ​വ​ഖ​ഫ് ​സ്വ​ത്ത് ​ന​ൽ​കു​ന്ന​ ​ആ​ൾ​ ​ചു​മ​ത​ല​പ്പെ​ടു​ത്താ​റു​ണ്ട്.​ ​മു​ന​മ്പം​ ​ഭൂ​മി​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​കോ​ളേ​ജ് ​ക​മ്മി​റ്റി​യെ​ ​ആ​ണ് ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.​ ​ഭൂ​മി​യി​ൽ​ ​നി​ന്നു​ള്ള​ ​ആ​ദാ​യ​മെ​ടു​ത്ത് ​കോ​ളേ​ജി​ന്റെ​ ​ചെ​ല​വു​ക​ൾ​ക്ക് ​ഉ​പ​യോ​ഗി​ക്ക​ണം​ ​എ​ന്നാ​ണ് ​വ​ഖ​ഫി​ൽ​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

ഇ​ത്ത​ര​ത്തി​ൽ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​ആ​ളി​ല്ലാ​തെ​ ​വ​രി​ക​യോ,​​​ ​കോ​ളേ​ജ് ​ക​മ്മി​റ്റി​യി​ൽ​ ​ക​ല​ഹ​മു​ണ്ടാ​വു​ക​യോ,​​​ ​സ്ഥാ​പ​നം​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്കു​ക​യോ​ ​ചെ​യ്താ​ൽ​ ​വ​ഖ​ഫ് ​ചെ​യ്ത​ ​സ്വ​ത്ത് ​നോ​ക്കി​ ​ന​ട​ത്തേ​ണ്ട​ത് ​എ​ങ്ങ​നെ​ ​എ​ന്ന​താ​ണ് ​അ​തു​കൊ​ണ്ട് ​അ​ർ​ത്ഥ​മാ​ക്കു​ന്ന​ത്.​ ​കോ​ളേ​ജ് ​ക​മ്മി​റ്റി​ ​ഇ​ല്ലാ​താ​യാ​ൽ​ ​വ​ഖ​ഫ് ​സ്വ​ത്ത് ​തി​രി​ച്ചേ​ൽ​പ്പി​ച്ചാ​ൽ​ ​മ​തി​യെ​ന്നും​ ​അ​ത് ​കു​ടും​ബം​ ​ത​ന്നെ​ ​നോ​ക്കി​ ​ന​ട​ത്താ​ൻ​ ​ത​യ്യാ​റാ​ണെ​ന്നു​മു​ള്ള​ ​അ​ർ​ത്ഥ​ത്തി​ലാ​ണ് ​അ​ക്കാ​ര്യം​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ത്.​ ​ആ​ധാ​ര​ത്തി​ൽ​ ​തി​രി​ച്ചേ​ൽ​പ്പി​ക്ക​ണം​ ​എ​ന്ന​ ​നി​ബ​ന്ധ​ന​ ​ഉ​ണ്ടെ​ന്നു​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​വ​ഖ​ഫ് ​സ്വ​ത്ത് ​അ​ല്ലെ​ന്നു​ ​പ​റ​യു​ന്ന​ ​വാ​ദം​ ​ശ​രി​യ​ല്ല.​ ​ഇ​സ്ളാ​മി​ക​ ​നി​യ​മ​പ്ര​കാ​രം​ ​ആ​ധാ​രം​ ​വ​ഖ​ഫ് ​ത​ന്നെ​യാ​ണ്.​ ​അ​ത് ​വ​ഖ​ഫ് ​അ​ല്ലെ​ന്നു​ ​വ​രു​ത്താ​ൻ​ ​വേ​ണ്ടി​യാ​ണ് ​മ​റ്റു​ ​വ്യാ​ഖ്യാ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ത്.

വഖഫ് അല്ലെന്ന് പണ്ഡിതർ ഫത്‌വ ഇറക്കട്ടെ

അബ്ദുസമദ് പൂക്കോട്ടൂർ

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി

മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്നതുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. കോടതി വിധി,​ അന്നത്തെ എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനം,​ നിസാർ കമ്മിഷന്റെ കണ്ടെത്തൽ എന്നിവയെല്ലാം വഖഫ് ഭൂമിയാണെന്നാണ് പറയുന്നത്. എന്നാൽ വഖഫ് സ്വത്ത് ലഭിച്ച ഫാറൂഖ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി പറയുന്നത് ഗിഫ്റ്റ് ആണെന്നും. ഭൂമിയുടെ ആധാരപ്രകാരം ഇസ്ളാമികമായി ഒരു പുനർവിചിന്തനത്തിന് പഴുതുണ്ട്. കാരണം ഒരുവസ്തു വഖഫ് ചെയ്തു കഴിഞ്ഞാൽ തിരിച്ചെടുക്കാൻ പാടില്ല,​ അനുമതിയുമില്ല. പക്ഷേ മുനമ്പം ഭൂമിയുടെ ആധാരത്തിൽ ഒരു പ്രധാന കാര്യം പറയുന്നുണ്ട്. കോളേജിനു നൽകിയ വഖഫ് എന്ന് ആധാരത്തിൽ പറയുന്നുണ്ടെങ്കിലും അത് ഇസ്‌ലാമികപരമാകാൻ ചില നിബന്ധനകളുണ്ട്.

ആധാരത്തിലെ ഒരു വാചകം ഇങ്ങനെ: ഫാറൂഖ് കോളേജിന്റെ വിദ്യാഭ്യാസത്തിനല്ലാതെ മറ്റൊരു ആവശ്യങ്ങൾക്കും ഭൂമി ഉപയോഗിക്കാൻ അവകാശമില്ല! വഖഫ് ചെയ്ത വ്യക്തി ഇതിനുശേഷം നൽകിയ വാചകം വളരെ പ്രധാന്യമുള്ളതാണ്. ഏതെങ്കിലും കാലത്ത് കോളേജ് ഇല്ലാതാവുകയും,​ വഖഫ് ചെയ്യപ്പെട്ട സ്വത്തുക്കൾ ശേഷിക്കുകയും ചെയ്താൽ ഈ വസ്തുവകകൾ മടക്കിയെടുക്കാൻ തനിക്കും പിന്തുടർച്ചാ അവകാശികൾക്കും അധികാരം ഉണ്ടായിരിക്കും! മറ്റേതെങ്കിലും സ്ഥാപനത്തിന് വഖഫ് സ്വത്ത് ഉപയോഗിക്കാൻ കൊടുക്കണമെന്നല്ല പറയുന്നത്. കുടുംബത്തിന് തിരിച്ചെടുക്കാൻ അവകാശമുണ്ടെന്ന നിബന്ധന വച്ചുകഴിഞ്ഞാൽ ഇസ്ളാമിൽ വഖഫ് ആവില്ല എന്ന പ്രശ്നമുണ്ട്.

ഇക്കാര്യത്തിൽ പണ്ഡിതന്മാർ ഒരു ഫത്‌വ കൊടുക്കേണ്ടതുണ്ട്. ഈ നിബന്ധന ഉള്ളതിനാൽ അത് വഖഫ് അല്ല എന്ന് പണ്ഡിതസഭ ഫത്‌വ നല്കിയാൽ പ്രശ്നം അവസാനിക്കും. പണംകൊടുത്തു വാങ്ങിയ ഭൂമിയിൽ അവർക്ക് താമസിക്കാം. അതുകൊണ്ടാണ് പണം കൊടുത്ത് വാങ്ങിയവരെ ഒഴിവാക്കാൻ കഴിയില്ലെന്ന കാര്യം ഇടയ്ക്കിടെ ക്ലോസിട്ട് ഞങ്ങൾ പറയുന്നത്. അതെങ്ങനെ എന്നു ചോദിക്കുന്നവരോട്,​ ആധാരം നോക്കിയാൽ മതിയെന്നാണ് പറയാനുള്ളത്. വഖഫ് ചെയ്ത ഒരു ഭൂമി പിന്നീട് അവകാശികൾക്ക് തിരിച്ചു വേണമെന്ന് സാധാരണ പറയാൻ പാടില്ല.

ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പറയുന്നത് വഖഫല്ല,​ ദാനം കിട്ടിയ ഭൂമിയാണ് എന്നാണ്. ഇക്കാര്യത്തിൽ ഇനി തീർപ്പു കൽപ്പിക്കേണ്ടത് പണ്ഡിതന്മാരാണ്. അതേസമയം,​ കോടതിയും സർക്കാരും നിസാർ കമ്മിഷനും മുനമ്പത്തേത് വഖഫാണെന്ന് പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ചില പ്രയാസങ്ങളും മുന്നിലുണ്ട്. നാട്ടിലെ നീതിന്യായ സംവിധാനവും സർക്കാരുമെല്ലാം അങ്ങനെ പറയുമ്പോൾ ഒറ്റയടിക്ക് വഖഫ് അല്ലെന്നു പറയാൻ കഴിയില്ല. അതേസമയം ഇസ്‌ലാമിക ദൃഷ്ടികോണിൽ ചിന്തിച്ചാൽ ഭൂമി തിരിച്ചെടുക്കാം എന്ന ക്ലോസ് വച്ചതോടു കൂടി,​ അത് വഖഫ് ആണോ എന്നത് പണ്ഡിതന്മാർ മുഖേനെ പരിശോധിക്കപ്പെടേണ്ടതാണ്‌.