dddddd

എടക്കര: 2019ലെ പ്രളയത്തിലും ഉരുൾ പൊട്ടലിലും ഒഴുകിപ്പോയ പാലം പുനർ
നിർമ്മിച്ചില്ല. പുഞ്ചക്കൊല്ലിക്കാരുടെ യാത്ര ഇപ്പോഴും ചങ്ങാടത്തിൽ തന്നെ. വഴിക്കടവിലെ ആദിവാസി മേഖലകളായ പുഞ്ചക്കൊല്ലി, അളയ്ക്കൽ നഗറുകളിലായി 120 ഓളം കുടുംബങ്ങളുണ്ട്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 600ലധികം ആളുകൾ ഇവിടെ താമസിക്കുന്നു. പാലം തകർന്ന ശേഷം പ്രദേശത്തുകാരുടെ നേതൃത്വത്തിൽ നിർമ്മിച്ച ചങ്ങാടത്തിലാണ് ഇവരുടെ യാത്ര. റേഷൻ കട, സ്‌കൂൾ, ആശുപത്രികൾ, കടകൾ, സർക്കാർ സ്ഥാപനങ്ങൾ എല്ലാം വഴിക്കടവിലാണ്.

വഴിക്കടവ് ആനമറിയിൽ നിന്ന് മൂന്ന് കിലോമീറ്ററും മൂത്തേടം, നെല്ലിക്കുത്ത്, പുളയ്ക്ക പ്പാറയിലൂടെ 14 കിലോമീറ്ററും വനത്തിലൂടെ സഞ്ചരിക്കണം ഇവിടെ എത്താൻ. ആനയും കടുവയും പുലിയും പന്നിയുമുള്ള വനമേഖലയിലൂടെയാണ് യാത്ര. പുന്നപ്പുഴയുടെ പുഞ്ചക്കൊല്ലി ഭാഗത്ത് വേനൽക്കാലത്തും നല്ല ഒഴുക്കുണ്ടാകും. ഇതോടെ വർഷം മുഴുവനും ചങ്ങാടത്തെ ആശ്രയിക്കണം. കോളനിയിലെ യുവാക്കളാണ് ചങ്ങാടം നിയന്ത്രിക്കുന്നത്.