gersy
.

വണ്ടൂർ: സീനിയർ ചേംബർ വണ്ടൂർ ലീജിയന്റെ സാമൂഹ്യ സേവന പരിപാടികളുടെ ഭാഗമായി ജേഴ്സികൾ നൽകി. സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ ഒളിമ്പിക്സിൽ ജില്ലയെ പ്രതിനിധീകരിക്കുന്ന വണ്ടൂർ ആശ്രയ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ജേഴ്സികൾ നൽകിയത്. സീനിയർ ചേംബർ ഇന്റർനാഷണൽ വണ്ടൂർ ലീജിയൻ പ്രസിഡന്റ് ഇ.കൃഷ്ണകുമാർ ജേഴ്സികൾ കൈമാറി. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ടി.മുഹമ്മദ്, സീനിയർ ചേംബർ സെക്രട്ടറി സുശീൽ പീറ്റർ, ട്രഷറർ എം.മുഹമ്മദലി, യൂനസ് പെരകഞ്ചിറ, കെ.ടി.സലീം, കെ.ടി.അബ്ദുള്ളക്കുട്ടി, ടി.ഹംസ എന്നിവർ പ്രസംഗിച്ചു.