 
മലപ്പുറം: ബ്രോയിലർ കോഴി ഇറച്ചിയെ കുറിച്ച് തെറ്റിദ്ധാരണ ജനകമായ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.കോഴി വളർത്തൽ മേഖല കൃഷിവകുപ്പിന്റെ കീഴിൽ കൊണ്ടുവരണമെന്നും ആഡംബര നികുതി പോലെയുള്ള കർഷക ദ്രോഹ നടപടികൾ നിർത്തിവെക്കണമെന്നും സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി കാദറലി വറ്റല്ലൂർ. സംസ്ഥാന ട്രഷറർ സൈദ് മണലായ,ലീഗൽ അഡൈ്വസർ അഡ്വ.കെട്ടി ഉമ്മർ,ഹുസൈൻ വടക്കൻ, ആസാദ് കളരിക്കൽ,ശിഹാബ് ചുങ്കത്തറ, സൈതലവി എന്നിവർ പ്രസംഗിച്ചു.