division
.

വണ്ടൂർ: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു വണ്ടൂർ ഡിവിഷൻ സമ്മേളനം നടുവത്ത് ആത്താസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സമ്മേളനം സി.ഐ.ടി.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ വി.രമേശ് ചേലേമ്പ്ര, കെ.പി.ദിലീപ്, പി.സജിത്ത്, സി.ഐ.ടി.യു വണ്ടൂർ ഏരിയാ സെക്രട്ടറി വി. അർജ്ജുനൻ, ഏരിയാ പ്രസിഡന്റ് കെ.ടി.മുഹമ്മദാലി, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.