 
പരപ്പനങ്ങാടി: നഗരസഭ ക്ഷീരകർഷകർക്കായി 2024-25 വർഷത്തിൽ നടപ്പിലാക്കുന്ന മൃഗസംരക്ഷണ മേഖലയിലെ ജനകീയാസൂതൃണ പദ്ധതിയായ കറവപശുക്കൾക്ക് 50ശതമാനംസബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി.ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.ഷഹർബാനു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി.മുസ്തഫ, വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ നിസാർ അഹ്മദ്, കൗൺസിലർമാരായ ഗിരീഷ്,ഫൗസിയ കോടാലി,ജുബൈരിയ, ഷാഹിദ,സുമിറാണി, വെറ്റിനറി ഡോ.മുരളി എന്നിവർ സദസ്സിൽ ആശംസകൾ അർപ്പിച്ചു.സൊസൈറ്റിപ്രസിഡന്റ് മുഹമ്മദ് കോയ നന്ദി പറഞ്ഞു.