bbbbbbbb

മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധിയ്ക്ക് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ നിന്നുമായി ലഭിച്ചത് 2,02,612 വോട്ടിന്റെ ഭൂരിപക്ഷം. പോളിംഗ് ശതമാനത്തിൽ 9.19 ശതമാനം കുറവ് വന്നെങ്കിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി ക്ക് ലഭിച്ചതിനെക്കാൾ 19,822 വോട്ടുകളുടെ ഭൂരിപക്ഷം ജില്ലയിൽ നിന്നും കൂടുതൽ നേടിയാണ് പ്രിയങ്കയുടെ തേരോട്ടം.
കഴിഞ്ഞ തവണ രാഹുൽഗാന്ധിയ്ക്ക് 1,82,790 വോട്ടിന്റെ ഭൂരിപക്ഷമാണ് വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ നിന്നായി ലഭിച്ചത്. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 2,97,553 വോട്ടുകളാണ് ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ നിന്നായി പ്രിയങ്കാഗാന്ധി നേടിയത്. മുൻ മന്ത്രി കൂടിയായ എ.പി.അനിൽ കുമാർ എം.എൽ.എയായ വണ്ടൂർ മണ്ഡലത്തിൽ നിന്നാണ് പ്രിയങ്കഗാന്ധിയ്ക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്, 1,06,140 വോട്ടുകൾ. 95,043 വോട്ടുകൾ നിലമ്പൂർ മണ്ഡലത്തിൽ നിന്ന് നേടി. ഏറനാട് മണ്ഡലത്തിൽ നിന്ന് ലഭിച്ചത് 91,974 വോട്ടുകളാണ്. പോസ്റ്റൽ വോട്ടുകളുടെ എണ്ണം 4,396. വണ്ടൂരിൽ 73,276, നിലമ്പൂരിൽ 65,132, ഏറനാട് 64,204 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത്. രാഹുൽഗാന്ധി മത്സരിച്ചപ്പോൾ വണ്ടൂരിൽ 1,12,310 വോട്ടുകളാണ് നേടിയത്. നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ യഥാക്രമം 99,325, 95,194 വോട്ടുകളും നേടിയിരുന്നു. അന്ന് വണ്ടൂരിലെ ഭൂരിപക്ഷം 68,684 ആയിരുന്നു. നിലമ്പൂരിൽ 56,363, ഏറനാടിൽ 57,743 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം.
92,046 വോട്ടുകളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.ഐദേശീയ കൗൺസിൽ അംഗവുമായ സത്യൻ മൊകേരി ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ നിന്നായി നേടിയത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജ നേടിയത് 1,24,039 വോട്ടുകളായിരുന്നു. 31,993 വോട്ടുകളുടെ കുറവാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ എൽ.ഡി.എഫിലുണ്ടായത്. സത്യൻ മൊകേരി 32,864 വോട്ടുകളാണ് വണ്ടൂർ മണ്ഡലത്തിൽ നിന്ന് നേടിയത്. 29,911 വോട്ടുകൾ നിലമ്പൂരിൽ നിന്നും 27,770 വോട്ടുകൾ ഏറനാടിൽ നിന്നും നേടി. 1,501 വോട്ടുകൾ പോസ്റ്റൽ വോട്ടുകളാണ്.
ബി.ജെ.പി സ്ഥാനാർത്ഥിയും മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ നവ്യ ഹരിദാസ് 31,879 വോട്ടുകളാണ് ജില്ലയിൽ നേടിയത്. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രൻ 40,851 വോട്ടുകളായിരുന്നു നേടിയത്. 8,972 വോട്ടുകളുടെ കുറവ്. 737വോട്ടുകൾ പോസ്റ്റൽ വോട്ടുകളാണ്. 13,555 വോട്ടുകൾ നിലമ്പൂർ മണ്ഡലത്തിൽ നിന്നും 10,132 വോട്ടുകൾ വണ്ടൂരിൽ നിന്നും 7,455 വോട്ടുകൾ ഏറനാട് നിന്നും ലഭിച്ചു.

സ്ഥാനാർത്ഥി മണ്ഡലം വോട്ട്

പ്രിയങ്കഗാന്ധി നിലമ്പൂർ 95,043
(യു.ഡി.എഫ്) വണ്ടൂർ 1,06,140
ഏറനാട് 91,974

സത്യൻ മൊകേരി നിലമ്പൂർ 29,911
(എൽ.ഡി.എഫ്) വണ്ടൂർ 32,864
ഏറനാട് 27,770

നവ്യ ഹരിദാസ് നിലമ്പൂർ 13,555
(ബി.ജെ.പി) വണ്ടൂർ 10,132
ഏറനാട് 7,455

പോസ്റ്റൽ വോട്ടുകൾ
------------------
പ്രിയങ്കാഗാന്ധി - 4,396
സത്യൻ മൊകേരി - 1,501
നവ്യ ഹരിദാസ് - 737