കോട്ടക്കൽ: എടരിക്കോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ക്രിക്കറ്റ് മത്സരങ്ങൾ എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ധീൻ തയ്യിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് , ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആബിദ പൂവഞ്ചേരി,ജന പ്രതിനിധികളായ സുബൈദ തറമ്മൽ, സുജിത പ്രഭ, ഷിനി തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ ഒന്നിന് പുതുപ്പറമ്പ് സ്‌കൂളിൽ കലാമത്സരങ്ങൾ നടക്കും.