
നിലമ്പൂർ : പട്ടിക വർഗ വികസന വകുപ്പിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചും വണ്ടൂർ എംപ്ലേയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും സംയുക്തമായി സംഘടിപ്പിക്കുന്ന പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായുള്ള സമഗ്ര വികസന പദ്ധതി സമന്വയയുടെ ഭാഗമായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. സ്‌കൂൾ സീനിയർ സൂപ്രണ്ട് അജീഷ് പ്രഭഅദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ വി. ബിന്ദു ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ലൈല കരിയർ ഗൈഡൻസ് ക്ലാസ് നൽകി. എസ്.ശബരിനാഥ് (ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ), സ്‌കൂൾ മാനേജർ പ്രീത, ഹയർ സെക്കൻഡറി അദ്ധ്യാപകൻ പി.ശ്രീജിത്ത്, എംപ്ലോയ്‌മെന്റ് ഓഫീസ് ജീവനക്കാരായ കെ.പി. ജോസ്മി, വി.മുഹമ്മദ് അൻസാർ എന്നിവർ സംസാരിച്ചു.