r വളാഞ്ചേരി: വടക്കുംപുറം സി.കെ. പാറ നെയ്തലപ്പുറം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ 47-ാമത് അഖണ്ഡനാമജപ യജ്ഞം ആഘോഷിച്ചു. മേപ്പാട്ടില്ലത്ത് ശാസ്ത്രശർമ്മന്റെ കാർമ്മികത്വത്തിൽ 108 കൊട്ടത്തേങ്ങ കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം തുടങ്ങിയ താന്ത്രികകർമ്മങ്ങളും വിശേഷാൽ പൂജകളും ചന്ദനംചാർത്തലും നിറമാലയും നടന്നു. വടക്കേടത്തു മനക്കൽ രവികുമാർ നമ്പൂതിരി അഖണ്ഡനാമ പുഷ്പാജ്ഞലിനടത്തി. ഗുരുസ്വാമി പുന്നപ്പുറത്തു മോഹനന്റെ നേതൃത്വത്തിൽ അഖണ്ഡനാമജപവും കർപ്പൂരാട്ടവും നടത്തി. ഭക്തജനങ്ങൾക്ക് ക്ഷേത്രകമ്മിറ്റി പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും നടത്തി. വൈകിട്ട് ഭക്തജനങ്ങൾക്ക് പ്രസാദമായി അരവണ പായസം വിതരണം ചെയ്തു.