ddd
.

മലപ്പുറം: ജില്ലയിൽ അന്ത്യോദയ, മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ഈ മാസം അവസാനിക്കാനിരിക്കെ 17.75 ലക്ഷം പേർ മസ്റ്ററിംഗ് പൂർത്തിയാക്കി. 2.81 ലക്ഷം പേരാണ് ഇനി മസ്റ്ററിംഗ് നടത്താനുള്ളത്.

സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർത്തിയാക്കിയവരിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ജില്ല. 20.56 ലക്ഷം പേരാണ് അന്ത്യോദയ, മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ ജില്ലയിൽ ഉൾപ്പെടുന്നത്.

ജില്ലയിൽ ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് നടത്തിയത് ഏറനാട് താലൂക്കിലാണ്, 2.59 ലക്ഷം പേർ. 32,695 പേരാണ് ബാക്കിയുള്ളത്. ഏറ്റവും കുറവ് പേർ മസ്റ്ററിംഗ് നടത്തിയത് പൊന്നാനി താലൂക്കിലാണ്, 1.82 ലക്ഷം പേർ. ഇവിടെ 36,423 പേർ ഇനി മസ്റ്ററിംഗ് നടത്താൻ ബാക്കിയുണ്ട്. മസ്റ്ററിംഗ് കാലാവധി ഇനിയും നീട്ടാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.

താലൂക്ക്--ആകെ അംഗങ്ങൾ--മസ്റ്ററിംഗ് നടത്തിയവർ--ശതമാനം--ബാക്കിയുളളവർ

ഏറനാട്--2.92 ലക്ഷം--2.59 ലക്ഷം--88.82--32,695
നിലമ്പൂർ--3.21 ലക്ഷം--2.80 ലക്ഷം -- 87.40 --40,462
പെരിന്തൽമണ്ണ--2.63 ലക്ഷം--2.29 ലക്ഷം--87.27--33,482
കൊണ്ടോട്ടി --1.94 ലക്ഷം--1.68 ലക്ഷം--86.72--25,841
തിരൂരങ്ങാടി--2.79 ലക്ഷം--2.40 ലക്ഷം --86.15 --38,704
തിരൂർ--4.87 ലക്ഷം --41.34 ലക്ഷം --84.78 ലക്ഷം --74,197
പൊന്നാനി--2.18ലക്ഷം--1.82 ലക്ഷം--83.35 -- 36,423

മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള റേഷൻ കാർഡിൽ പേരുള്ള മുഴുവൻ പേരും എട്ടിനകം റേഷൻ കാർഡും ആധാർ കാർഡുമായി റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താത്തപക്ഷം റേഷൻ കാർഡ് കട്ടാവും.
ജില്ലാ സപ്ലൈ ഓഫീസർ, സി.എ.വിനോദ് കുമാർ

ആകെ ജനങ്ങൾ - 20.56 ലക്ഷം
മസ്റ്ററിംഗ് നടത്തിയവർ-17.75 ലക്ഷം
ശതമാനം-86.30
മസ്റ്ററിംഗ് നടത്താനുള്ളവർ- 2.81ലക്ഷം