 
നിലമ്പൂർ : നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ സംസ്ഥാന പരിസ്ഥിതി അവാർഡ് ഗവ. മാനവേദൻ വൊക്കേഷണൽ എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള സമ്മാനിച്ചു .ഡോ. സൈജു ഖാലിദ് , സി.ആർ. മഹേഷ് എം.എൽ.എ , ഷാജഹാൻ രാജധാനി എന്നിവർ പങ്കെടുത്തു . 'ആയിരം ആര്യവേപ്പ് നിലമ്പൂരിന്' എന്ന പദ്ധതിക്കാണ് അംഗീകാരം . വൊളന്റിയർ ലീഡറായ അഭിനവ് സുജിത്ത് ,ദിൽഷാൻ ,പ്രോഗ്രാം ഓഫീസർ വി.ജി. ലീനാകുമാരി ,അദ്ധ്യാപകൻ കെ.വി. രഞ്ജിത്ത് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.