മലപ്പുറം : സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും വർഗ്ഗീയതയെ ചെറുക്കണമെന്നും മലപ്പുറം ജില്ലാ ബാങ്കിലെ കേഡർ സംയോജനവും സോഫ്റ്റ്‌വെയർ ഇന്റഗ്രേഷനും ഉടൻ പൂർത്തിയാക്കണമെന്നും കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. അലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ജയാനന്ദ് വരവ് ചെലവ് കണക്കും സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി അനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികൾ- കെ പ്രസാദ് -പ്രസിഡന്റ്, കെ. ജയാനന്ദ് -സെക്രട്ടറി, കെ.കെ അനിത -ട്രഷറർ, എസ്.സിസിഞ്ചു -വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ