
തിരൂർ : നഗരസഭാ സ്റ്റേഡിയത്തിന്റെ മുൻവശത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ താത്കാലിക വ്യാപാര അനുമതിക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തിരൂർ നഗരസഭയിലേക്ക് ബഹുജന മാർച്ച് നടത്താൻ തിരൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച കാലത്ത് 10 നാണ് മാർച്ച്.
ട്രഷറർ പി.എ. റഷീദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.എ. ബാവ അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, വർക്കിംഗ് പ്രസിഡന്റ് പി.പി.അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റുമാരായ സി.മമ്മി, ജലീൽ, സെക്രട്ടറിമാരായ അനിൽകുമാർ, ഷാഫി, യൂത്ത് വിംഗ് പ്രസിഡന്റ് ശിഹാബ്, സി.അബ്ദുള്ള എന്നിവർ പ്രസംഗിച്ചു