
മലപ്പുറം: പെൻഷൻ പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കളക്‌ട്രേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും കേരള സർവീസ് പെൻഷനേഴ്സ് ലീഗ്(കെ.എസ്.പി.എൽ) 28ന് രാവിലെ 10ന് മാർച്ചും ധർണ്ണയും നടത്തും. മലപ്പുറത്ത് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.എൻ.എ. ഖാദർ, സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടി പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക, ജനറൽ സെക്രട്ടറി എ.കെ.സൈനുദ്ദീൻ, പി.വി.അബ്ദുറഹിമാൻ, എൻ.മൊയ്തീൻ, എ.എം.അബൂബക്കർ, വി.മുസ്തഫ പങ്കെടുത്തു.