vvvvvvvv

മലപ്പുറം: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്രസഹായം നൽകണമെന്നുമാവശ്യപ്പെട്ട് ആർ.ജെ.ഡി ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എം. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. എം. സിദ്ധാർത്ഥൻ, അബ്ദുറഹ്മാൻ മൗലവി, അലി പുല്ലിത്തൊടി, എൻ.പി. മോഹൻരാജ്, ഹംസ എടവണ്ണ, എസ്. കമറുദ്ദീൻ, എൻ. അബ്ദുറഹീം,ഒഴുകൂർ മുഹമ്മദ് കുട്ടി, വള്ളിൽ മുഹമ്മദ് കുട്ടി, സെയ്തലവി മമ്പുറം, ചന്ദ്രൻ നീലാമ്പ്ര, തേനത്ത് മൊയ്തീൻ കുട്ടി,സന്തോഷ് പറപ്പൂർ, കെ. ദാസൻ എന്നിവർ സംസാരിച്ചു.