d

മലപ്പുറം: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ വിമർശിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. പ്രസ്താവനയിൽ ഒരു വാക്കിലോ കോമയിലോ ജിഫ്രി തങ്ങളുടെ പേരില്ല. പിണറായി വിജയനെ മാത്രമാണ് ഉദ്ദേശിച്ചത്. തന്റെ വാക്ക് മാദ്ധ്യമങ്ങൾ വളച്ചൊടിച്ചു.

എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വിഷയത്തിൽ ജിഫ്രി തങ്ങളെ പരാമർശിക്കേണ്ട കാര്യമില്ല. ജിഫ്രി തങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ല. സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധം തകർക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിത്. അത് നടക്കാൻ പോകുന്ന കാര്യമല്ല. ലീഗിനെതിരായ വിമർശനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കളിക്കുന്നത് വൃത്തികെട്ട വർഗീയതയാണ്. സ്വന്തം കാലിലെ മന്ത് മറച്ചു വയ്ക്കാനാണ് ലീഗിനെ പിണറായി വിജയൻ വിമർശിക്കുന്നതെന്നും സലാം പറഞ്ഞു.